കണ്ണിൽ പൊടിയിട്ടുള്ള പോക്കറ്റടിക്കും കൊള്ളയ്ക്കും വഴങ്ങിത്തരുന്ന മലയാളികളുടെ സൗമ്യോദാര ശീലത്തിൽ കണ്ണുവച്ച പാതിവില തട്ടിപ്പു പദ്ധതിയിൽ 'പേറ്റന്റ്' ഇട്ട അനന്തു കൃഷ്ണനെന്ന യുവാവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടുപിടിച്ചു രണ്ടു ലക്ഷത്തോളം പേരിൽനിന്നു ചോർത്തിയെടുത്തത് എണ്ണൂറു കോടിയോളം രൂപയെന്ന പ്രാഥമിക നിഗമനം പോലീസ് തിരുത്തിത്തുടങ്ങി. പകുതി വിലയ്ക്ക് ഇലക്ട്രിക്ക് സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വൻകിട കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിന്റെ പേരു പറഞ്ഞു തട്ടിക്കൂട്ടിയ പദ്ധതിയിലൂടെ ആയിരം കോടിയിലേറെ രൂപ അനന്തുവും കൂട്ടാളികളും സ്വന്തം അക്കൗണ്ടിലാക്കിയതായാണ് സൂചന.
മൂവാറ്റുപുഴ പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്തതോടെയാണു സംസ്ഥാന വ്യാപകമായി തട്ടിപ്പിനിരയായവർ കൂട്ടമായി രംഗത്തുവന്നത്. ......
ഈ ചോദ്യം 2023 ഒക്ടോബർ അവസാന വാരത്തിലെ ഒരു ദിനം നടൻ വിനായകനോട് കേരളാ പോലീസ് ചോദിച്ചതാണ്. ആ ചോദ്യത്തിന് പിന്നിലെന്ത് എന്നറിയാൻ അന്ന് എറണാകുളം നോർത്ത് പോലിസ് സ്റ്റേഷനിൽ നടന്നതെന്തെന്ന് പരിശോധിച്ച് നോക്കാം.
മദ്യപിച്ച് ലക്കില്ലാതെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ കടന്ന് ചെന്ന് ബഹളം വെച്ചു എന്ന കുറ്റമാരോപിച്ച് നടൻ വിനായകനെ അവിടെ വെച്ച് അറസ്റ്റ് ചെയ്യുകയും അന്നു തന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു എന്ന വാർത്ത കാട്ടുതീ പോലെയാണ് നാടാകെ പടർന്നത്. ......
വിക്ടോറിയ തടാകം 'ശ്യാമകാണ്ഡം' നോവലിലെ ഒരു പ്രധാന കഥാപാത്രമാണ്?
എന്റെ കെനിയൻ ജീവിതത്തിന്റെ ഭൂരിഭാഗവും വിക്ടോറിയ തടാകത്തിന്റെ തീരത്താണ് ഞാൻ കഴിച്ചുകൂട്ടിയത്. കാരണം, ഞാൻ പഠിപ്പിച്ചിരുന്ന ബൂംബേ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്ക്കൂളും എന്റെ വാസസ്ഥലവും എല്ലാം ഈ തടാകതീരത്തായിരുന്നു. ......
സർഗ്ഗാത്മക സാഹിത്യ വിവർത്തനത്തിലൂടെ കർണാടകത്തിലും ദേശീയതലത്തിലും ശ്രദ്ധയും പ്രശസ്തിയും നേടിയ മലയാളിയായ എഴുത്തുകാരനാണ് ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കെ.കെ.ജി എന്ന കെ.കെ ഗംഗാധരൻ. മലയാള കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യുന്ന സപര്യയിലാണ് കഴിഞ്ഞ നാലുദശകത്തിലേറെക്കാലമായി അദ്ദേഹം ഏർപ്പെട്ടിരുന്നത്. ......
ചില സംഭവങ്ങൾ അങ്ങനെയാണ്. വിശ്വസിക്കാൻ പറ്റാത്തവിധം നമ്മളെ അമ്പരപ്പിക്കുന്ന വസ്തുതകളാകും മുന്നിലേയ്ക്ക് എത്തിപ്പെടുന്നത്.
സ്വാഭാവികമരണമായി ഡോക്ടർമാർ വരെ റിപ്പോർട്ടു ചെയ്യുന്ന പല സംഭവങ്ങളും പിൽക്കാലത്ത് കൊലപാതകമായി മാറിയ സംഭവങ്ങൾ പലതുമുണ്ട്. ......
20-ാം നൂറ്റാണ്ടിന്റെ ധൈഷണിക ലോകത്ത് തീപടർത്തിയ ഫ്രഞ്ച് ചിന്തകനും നോവലിസ്റ്റും നാടകകൃത്തുമായിരുന്ന ജീൻ പോൾ സാർത്രിന്റെ വിഖ്യാതമായ നാടകമാണ് 'ആദരണീയയായ അഭിസാരിക.' (THE RESPECTABLE PROSTITUTE). സാർത്രിന്റെ ഈ നാലാമത്തെ നാടകം 1946 നവംബറിൽ പാരീസിൽ അരങ്ങേറി. ......
'ഉലയേണ്ട സാമ്രാജ്യങ്ങളെ ഞങ്ങൾ തകർത്തു'. യുഎസ് ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസേർച്ച് അടച്ചുപൂട്ടിക്കൊണ്ട് സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ......
ശബരിമലയിൽ മുൻവർഷത്തേക്കാൾ ഭക്തരുടെ എണ്ണത്തിൽ 6 ലക്ഷത്തിലധികം വർദ്ധനയുണ്ടായിട്ടും, പരാതികളും പ്രശ്നങ്ങളും ഇല്ലാതെ മണ്ഡല- മകരവിളക്ക് തീർത്ഥാടനകാലം കടന്നുപോയി എന്നതിൽ പൊതുവിൽ എല്ലാവരും തന്നെ ആശ്വാസവും സന്തോഷവും പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ ആകെ വരവ് 440 കോടിയുണ്ടായപ്പോൾ 80 കോടിയുടെ അധികവരുമാനം ഉണ്ടായി എന്നത് ചെറിയ കാര്യമല്ല.
സർക്കാർ വകുപ്പുകളുടെ ഏകോപനവും നടത്തിപ്പിലെ ആസൂത്രണവുമാണ് പരാതിയില്ലാതെ ഭക്തജനലക്ഷങ്ങൾക്ക് ആത്മസംതൃപ്തിയോടെ ശബരിമലയിൽ നിന്ന് മടങ്ങാൻ അവസരം ഒരുക്കിയത്. ......
സി.പി.എമ്മും, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീഴുന്നു.......
നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള മുന്നൊരുക്കങ്ങളിലാണ് ഇരുമുന്നണികളും. രാഷ്ട്രീയ ബലാബലമുള്ള നിലമ്പൂർ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് എൽ.ഡി.എഫിനും, യു.ഡി.എഫിനും ഒരുപോലെ അഗ്നിപരീക്ഷയാണ്. ......